ഓക്സ്ഫഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി നിര്‍മിച്ച വാക്സിനാണ് യുകെ അനുമതി നല്‍കിയിരിക്കുന്നത്. മെഡിസന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. വിതരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഫൈസര്‍ വാക്സിന് യു.കെ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
ബ്രിട്ടനിൽ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്സ്ഫഡ് വാക്സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലും ഓക്സ്ഫഡ് വാക്സിന് പരീക്ഷണം പൂര്‍ത്തിയാക്കി അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഓക്സ്ഫഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. ബ്രിട്ടനിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ലിനിക്കൽ പഠനറിപ്പോർട്ടുകളനുസരിച്ച് കോവിഷീൽഡ് വാക്സിൻ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെ അനുമതി നല്‍കിയതോടെ ഇന്ത്യയും വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്.
content highlights: Oxford-AstraZeneca coronavirus vaccine approved for use in the UK