വര്‍ക്കലയില്‍ അമ്മക്ക് മകന്‍റെ ക്രൂരമര്‍ദ്ദനം; മകൻ അറസ്റ്റിൽ

son arrested for brutally beating mother

തിരുവനന്തപുരം വര്‍ക്കലയില്‍ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. വര്‍ക്കല സ്വദേശി റസാക്കാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അമ്മയെ തൊഴിക്കുന്നതിന്‍റെയും അടിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള അച്ഛന് അയച്ചു കൊടുക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വര്‍ക്കല സ്വദേശി റസാക്കാണ് അറസ്റ്റിലായത്. വര്‍ക്കല ഇടവയില്‍ നിന്നാണ് ഈ ക്രൂരദൃശ്യങ്ങള്‍ പുറത്തു വന്നത്. അതേസമയം സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് അമ്മ പറഞ്ഞു. എന്നാല്‍ പ്രതിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Content Highlights; son arrested for brutally beating mother