‘ആൻ്റി കൊറോണ വൈറസ് ജ്യൂസ്’ വിറ്റ് വിദേശി; താക്കീത് നൽകി പോലീസ്

varkala forigner sell anti corona juice police take action

വർക്കലയിൽ ആൻ്റി കൊറോണ വൈറസ് ജ്യൂസ് വിൽപ്പന നടത്തിയ വിദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വർക്കലയിലെ ഹെലിപാഡിന് സമീപം ഭക്ഷണശാലക്ക് മുന്നിലായി ‘ആൻ്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോർഡ് സ്ഥാപിച്ച വിദേശിയെ വർക്കല പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ലിഫിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കോഫി ടെംപിൾ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരാനാണ് ബോർഡ് സ്ഥാപിച്ചത്.

ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തുണ്ടാക്കിയ ജ്യൂസിന് ആൻ്റി കൊറോണ ജ്യൂസ് എന്ന പേരു നൽകി കൊണ്ട് 150 രൂപ നിരക്കിൽ വിറ്റഴിക്കുകയായിരുന്നു. കൗതുകവും തെറ്റിദ്ധാരണ പരത്തുന്നതുമായ ബോർഡ് കണ്ട് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയും തുടർന്ന് ഇദ്ധേഹത്തെ കസ്റ്റഡിയിലെടുത്ത് കർശന താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.

Content Highlights; varkala forigner sell anti corona juice police take action