യു.കെയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരിൽ 5 പേർക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു. എൻ.ഐ.വി പൂനെയിൽ നടന്ന വിദഗ്ധ പരിശോധനയിൽ നാലും, ഐ.ജി.ഐ.ബി ഡൽഹിയിൽ ഒന്നും വീതം അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൊൽക്കൊത്ത, മീററ്റ്, നോയിഡ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവ]ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25 ആയി. കഴിഞ്ഞ 2 ദിവസങ്ങളിലായി 20 പേർക്ക് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്.
അതിവേഗ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പുതുവത്സാരഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിട്ടുള്ളത്. കോവിഡ് നിദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ നിർദേശം നൽകി. മഹാരാഷ്ട്ര, ബംഗലൂരു, ഡൽഹി തുടങിയ ഇടങ്ങളിൽ രാത്രി 11 മണി മുതൽ 6 മണിവരെ നൈറ്റ് കർഫ്യു ഏർപ്പെടുത്തി. . ഡൽഹിയിൽ വൈകീട്ട് പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ബംഗലൂരുവിൽ ഉച്ചക്ക് ശേഷം കൂട്ടായ്മകൾ വിലക്കിയിട്ടുണ്ട്. മുംബൈയിൽ വീടുകളിലെ ചെറിയ കൂട്ടായ്മകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
Content Highlights; new covid strain five more cases confirmed in India