ന്യൂഡല്‍ഹി: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ആയത് കൊണ്ട് മുന്‍കരുതലിന്റെ ഭാഗമായി കൂടിയാണ് സിസംബര്‍ 31നും ജനുവരി ഒന്നിനും രാത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്നും നാളെയും രാത്രി 11 മണി മുതല്‍ രാവിലെ ആറു മണിവരെയാണ് നിയന്ത്രണം. ഈസമയത്ത് പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വിജയ് ദേവ് പറഞ്ഞു.
പുതിയ വൈറസില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. അതിനിടെ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കോവിഡ് വ്യാപനം ഉയരാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത് കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹിക്ക് പുറമേ രാജസ്ഥാന്, പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലും പുതുവത്സരാഘോഷത്തിന്റെ ചുവടുപിടിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Night Curfew In Delhi Today, Tomorrow To Restrict New Year Celebrations