കർഷക നിയമത്തെ പിന്തുണക്കുന്നത് ഉളുപ്പില്ലാത്ത സ്വഭാവമെന്ന് പിസി ജോർജ്. കര്‍ഷകബില്ലിനെതിരായ പ്രമേയം പാസ്സാക്കാനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുികയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ തലയ്ക്കടിക്കുക മാത്രമല്ല, അവരെ കൊന്നുതിന്നുന്ന ഒരു നിയമം കൊണ്ടുവന്നിട്ട് ഇതെല്ലാം വളരെ ശരിയാണ് എന്ന് പറയുന്നത് ഉളുപ്പില്ലാത്ത സ്വഭാവം എന്നല്ലാതെ എന്ത് പറയാനെന്നായിരുന്നു പി സി ജോര്‍ജിന്റെ വിമര്‍ശനം.
പെട്രോളിന്റെ വില വര്‍ധിക്കുമ്പോള്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും മിണ്ടാതിരിക്കുന്നതെന്തെന്നും പി സി ജോർജ് ചോദിച്ചു. പെട്രോള്‍ വില വര്‍ധനവിനെതിരെ ശബ്ദിക്കാനുള്ള ബാധ്യതയില്ലേ നമുക്ക്. അതുപോലെ ഇന്ന് എവിടെ വിറക് കിട്ടാനുണ്ട്.. പാചക വാതകത്തിന്റെ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നും ആരും ചൂണ്ടിക്കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ കാണിച്ചത് ശുദ്ധ മര്യാദകേടാണെന്നും പ്രമേയം അവതരിപ്പിക്കാൻ അവസരം ഒരുക്കിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞാണ് പി സി ജോര്‍ജ് തന്റെ സംസാരം അവസാനിപ്പിച്ചത്.
Content Highlights; p c George in niyamasabha