ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നൂറ് കണക്കിനാളുകൾ നൽകിയത് തെറ്റായ മേൽ വിലാസം

100 Indians back from the UK absconded

രൂപമാറ്റം കണ്ടെത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ബ്രിട്ടനിൽ നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തിയ നൂറ് കണക്കിനാളുകളാണ് തെറ്റായ മേൽവിലാസം നൽകി മുങ്ങിയത്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വൈറസ് ആശങ്കയായ സാഹചര്യത്തിലാണ് ഒരു മാസത്തിനിടെ എത്തിയവർക്കെല്ലാം ആർടിപിസിആർ പരിശോധന നടത്താൻ നിർദേശിച്ചത്.

പോലീസ് അന്വോഷണം ഊർജിതമാണെന്നും സംസ്ഥാനത്ത് ഒളിവിൽ പോയവരെ ഉടൻ കണ്ടെത്തുമെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയട്ടുണ്ട്. നവംബർ 25 മുതൽ 23 വരെ ബ്രിട്ടനിൽ നിന്ന് 33000 ഇന്ത്യക്കാരാണ് തിരികെയെത്തിയതെന്നാണ് കണക്ക്. വീടുകളിലേക്ക് തിരികെ മടങ്ങിയ നൂറ് കണക്കിനാളുകളാണ് തെറ്റായ മേൽ വിലാസം വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്.

പഞ്ചാബിൽ 2500 ഓളം ആളുകൾ, കർണാടകത്തിലെ 570, തെലങ്കാനയിൽ 279, മഹാരാഷ്ട്രയിൽ 109, ഓഡീഷയിൽ 27 എന്നിങ്ങനെ നീളുന്നു പട്ടിക. ബ്രിട്ടനിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറന്റൈൻ ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര

Content Highlights; 100 Indians back from the UK absconded