നടി അഹാന കൃഷ്ണ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൊവിഡ് പരിശോധന നടത്തിയതെന്നും അന്ന് മുതൽ സമ്പർക്ക വിലക്കിൽ തുടരുകയാണെന്നും അഹാന വ്യക്തമാക്കി.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കൊവിഡ് പോസിറ്റീവായി. അതിന് ശേഷം ഏകാന്തതയിൽ താൻ തന്റെ സാന്നിധ്യം ആസ്വധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിൽ ആരോഗ്യ നില മെച്ചപെട്ടു. വൈകാതെ കൊവിഡ് നെഗറ്റീവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Content Highlights; Ahaana Krishna Tests COVID-19 Positive








