സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്; 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

cm will announce 10000 crore package for idukki district

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 79,64,724 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, പത്തനംതിട്ട 9, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം 5 വീതം, വയനാട് 4, കൊല്ലം 3, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 357, കൊല്ലം 363, പത്തനംതിട്ട 255, ആലപ്പുഴ 393, കോട്ടയം 480, ഇടുക്കി 144, എറണാകുളം 594, തൃശൂര്‍ 637, പാലക്കാട് 246, മലപ്പുറം 480, കോഴിക്കോട് 707, വയനാട് 214, കണ്ണൂര്‍ 213, കാസര്‍ഗോഡ് 28 എന്നിങ്ങനെയാണ് പരിശോധനാ ഫലം. ഇതോടെ 65,054 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,97,591 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Content Highlight: Covid daily update Kerala