നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത ആഴ്ച തുടങ്ങുന്നു. ജനുവരി എട്ട് മുതൽ നിയമസഭാ സമ്മേളനം തുടങ്ങാനാണ് തീരുമാനം. പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തിയതി തീരുമാനിച്ചത്. ശുപാർശ ഗവർണറുടെ അനുമതിക്കായി സമർപ്പിക്കും.
ജനുവരി പതിനഞ്ചനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ആഴ്ചകൾക്ക് മുൻപേ ആരംഭിച്ചു കഴിഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി വിവധ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഉയർന്ന് വരുന്ന നിർദ്ദേങ്ങൾ കൂടി കണക്കിലെടുത്താണ് ബജറ്റ് അവതരണം.
Content Highlights; Kerala niyasabha budget section