പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി, ബജറ്റ് അവതരണം ആരംഭിച്ചു

Protesting against the Citizenship Amendment Act, the budget presentation began 

പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി പിണറായി സര്‍ക്കാരിൻ്റെ അഞ്ചാമത്തെ ബജറ്റിറ്റ് അവതരണം ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കേരളം മാതൃകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബജറ്റിനു മുന്നോടിയായി തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കി. പൗരത്വ പ്രക്ഷോഭത്തിലെ യുവ സാന്നിധ്യത്തെയും, പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും യോജിച്ച് സമരം ചെയ്തതും സിഎഎയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതും അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു.

സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പറേറ്റുകളെയാണ് സഹായിക്കുന്നതെന്നും, സംസ്ഥാനത്തിൻ്റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും, തൊഴിലില്ലായ്മ സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണെന്നും ബജറ്റ് ആമുഖത്തില്‍ തോമസ് ഐസക്ക് പറഞ്ഞു. രാജ്യത്തിൻ്റെ സാമ്പത്തികാവസ്ഥ മോശമായത് സംസ്ഥാനത്തെയും ബാധിച്ചെന്ന് ബജറ്റ് അവതരണത്തിൽ അദ്ദേഹം വ്യക്തമാക്കി. വലിയ പ്രതീക്ഷയോടെ നടപ്പിലാക്കപ്പെട്ട ജിഎസ്‍ടിയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തുറന്നു സമ്മതിച്ചു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ലെന്നും പൊതുവില്‍ ജിഎസ്‍ടി കേരളത്തിന് ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലോക് സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി ജിഎസ്ടി നിരക്കുകൾ വെട്ടികുറച്ചത് കേരളത്തിന് തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Protesting against the Citizenship Amendment Act, the budget presentation began

LEAVE A REPLY

Please enter your comment!
Please enter your name here