കേരളമുൾപെടെ നാല് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

assembly election Kerala

കേരളമുൾപെടെ നാല് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആരംഭിച്ചു. മേയ് 24 മുതൽ ജൂൺ 8 നുള്ളിൽ നാല് സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തണം.

സിബിഎസ്ഇ പരീക്ഷ തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകളെ ബാധിക്കാത്ത രീതിയിൽ തെരഞ്ഞെടുപ്പ് തിയതി നിശ്ചയിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറും കമ്മീഷൻ അംഗങ്ങളും സന്ദർശനം നടത്തി സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ഇതോടൊപ്പം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭയുടെ കാലാവധി മെയ് അവസാനം തീരുകയാണ്. ഈ അഞ്ചിടത്തും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ഇതു കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഈ ഘട്ടത്തിൽ നടക്കുന്നതായിരിക്കും.

Content Highlights; assembly election Kerala