കൊവിഡ് കാലത്ത് മോദിയുടെ ജനപ്രീതി ആഗോള നേതാക്കൾക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെന്ന് സർവേ

PM Modi's approval ratings highest among world leaders

കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ആഗോള നേതാക്കൾക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെന്ന് സർവേ. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ മോർണിങ് കൺസൾട്ട് നടത്തിയ സർവേയിലാണ് മോദിക്ക് അംഗീകാരം.

ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ, സ്പെയിൻ, യുകെ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ് സർവേ നടത്തിയത്. ഇതിൽ മോദിയുടെ റേറ്റിങ് 55 ആണ്. മെക്സിക്കോ പ്രസിഡന്റ് ആൻഡ്രസ് ലോപ്സ് ഒബ്രാഡർ, ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോരിസ്സൻ എന്നിവരുടെ ജനപ്രീതിയും കൊവിഡ് കാലത്ത് വർധിച്ചു.

ഒബ്രാഡറിന്റെ റേറ്റിങ് 29 ഉം മോറിസ്സന്റേത് 27 ഉം ആണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നെഗറ്റീവ് വോട്ടുകളാണ് സർവേയിൽ നേടിയത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒമ്പതാം സ്ഥാനത്താണ്.

Content Highlights; PM Modi’s approval ratings highest among world leaders