ബംഗളൂരു: വാഗമണ്‍ നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്. ലഹരിമരുന്നിന്റെ ഉറവിടം ബംഗളൂരുവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച മുട്ടം കോടതിയെ സമീപിക്കും.
തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ബംഗളൂരുവില്‍ നിന്ന് സംസ്ഥാനത്തെ നിശാപാര്‍ട്ടികളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതില്‍ കൂടുതല്‍ കണ്ണികളുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.
കഴിഞ്ഞമാസം വാഗമണ്ണിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 12 യുവതികളടക്കം 58 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ ലഹരിമരുന്ന് ഇടപാട് നടത്തിയ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുളളവര്‍ പ്രഥമ ദൃഷ്ട്യാ ലഹരിമരുന്ന് ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് കേസില്‍ പ്രതി ചേര്‍ക്കാതിരുന്നത്.
Content Highlight: Wagamon Night party case investigation moved to Bengaluru