കൊല്ലം നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് സൂചന നൽകി എം മുകേഷ് എംഎൽഎ രംഗത്ത്. കഴിഞ്ഞ അഞ്ച് വർഷം താൻ നടപ്പാക്കിയ വികസന പദ്ധതികൾക്ക് തുടർച്ചയുണ്ടാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കൊല്ലം നിയമസഭാ മണ്ഡലത്തിലെ വികസന കലണ്ടറും മുകേഷ് എംഎൽഎ പുറത്തിറക്കി. പി.കെ ഗുരുദാസന്റെ തട്ടകമായിരുന്ന കൊല്ലം നിയമസഭ മണ്ഡലം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് മുകേഷിന്റെ കൈകളില്‍ എത്തുന്നത്.
വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തി നിൽക്കവെ നടൻ മുകേഷ് വീണ്ടും മനസ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. 2021നു ശേഷവും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാണിച്ച് വികസന കലണ്ടറും പുറത്തിറക്കിയിട്ടുണ്ട് സിനിമ തിരക്കുകള്‍ മാറ്റി വച്ച് എം. മുകേഷ് എം.എല്‍.എ ഇപ്പോള്‍ മണ്ഡലത്തില്‍ സജ്ജീവമാണ്..
Content Highlights; Mukesh says that he again wants to become an MLA in Kollam