രാജീവ് രവി- നിവിന്‍ പോളി ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും. കമ്മട്ടിപാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ഈദ് റിലീസായി മെയ് 13 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് നിവിൻ പോളിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജോജു ജോർജ്, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
ഗോപന്‍ ചിദംബരം ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രത്തിന്റെ നിർമാണം. അമ്പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ബിഗ് സ്‌ക്രീന്‍ മത്സര വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നാണ് ‘തുറമുഖം’.
Content Highlights; Nivin Pauly movie ‘Thuramukham’ release on May 13