കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. താങ്ങുവില ഉറപ്പാക്കുന്നതിൽ ചർച്ചയാകാമെന്ന് സർക്കാർ കർഷകരെ അറിയിച്ചു. കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച തുടരുകയാണ്. സർക്കാർ വിളിച്ച ഏഴാമത്തെ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാനായി ഓർഡിനൻസ് കൊണ്ടു വരണമെന്നാണ് കർഷക സംഘടനകൾ ആവശ്യപെടുന്നത്. അടുത്ത പാർലനമെന്റ് സമ്മേളനത്തിൽ ബില്ല് പാസാക്കിയാൽ മതി. താങ്ങുവിലക്ക് നിയമ സാധുത നൽകുന്നതിനായി ഇപ്പോൾ ലോക്സഭയിലുള്ള സ്വകാര്യ ബിൽ അംഗീകരിക്കണമെന്നും കർഷകർ ആവശ്യപെട്ടു.
എന്നാൽ അതേസമയം കർഷകർക്ക് ഉറപ്പുമായി റിലയൻസ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. റിലയൻസിന്റെയും അദാനിയുടേയും ഉത്പന്നങ്ങൾ ബഹിഷ്കരിച്ചുള്ള സമരങ്ങൾ കൂടി കർഷക സംഘടനകൾ ശക്തമാക്കുമ്പോഴാണ് കർഷകർക്ക് ഉറപ്പുമായി മുകേഷ് അംമ്പാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് രംഗത്തെത്തിയത്. സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറഞ്ഞ നിരക്കിൽ ഉത്പന്നങ്ങൾ സംഭരിക്കില്ല. കരാർ കൃഷി നടത്തില്ല, കൃഷി ഭാൂമി വാങ്ങില്ല എന്നീ ഉറപ്പുകളാണ് പ്രക്ഷോഭ രംഗത്തുള്ള കർഷകർക്ക് റിലയൻസ് നൽകുന്നത്. എന്നാൽ റിലയൻസിന്റെ ഉറപ്പല്ല സർക്കാരിന്റെ ഉറപ്പാണ് തങ്ങൾക്ക് വേണ്ടതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
Content Highlights; central government says the farm laws will mot change