ജനിതക മാറ്റം വന്ന വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ട് പേർക്കും ആലപ്പുഴയിൽ ഒരു കുടുംബത്തിലെ തന്നെ രണ്ട് പേർക്കും കോട്ടയത്തും കണ്ണൂരിലും ഒരോ ആളുകൾക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്.
ഇവർ ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപെട്ടവരേയും നിരീക്ഷിക്കും. അതി തീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് വന്നവരുമായി സമ്പർക്കമുണ്ടായവർ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights; genetically modified virus confirmed in Kerala