കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകും; ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്

Kerala covid updates

ജനുവരി 15ഓടെ കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പും സ്‌കൂളുകളും കോളജുകളും തുറക്കുന്നതുമൊക്കെ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി പകുതിയോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 9000വരെ ഉയരാനാണ് സാധ്യത. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ആയേക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള ആര്‍ടിപിസിആര്‍ പരിശോധന കുറയ്ക്കാനും ആന്റിജന്‍ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റുകള്‍ക്കു മികച്ച ഫലപ്രാപ്തിയുണ്ടെന്ന വകുപ്പിന്റെ വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇത്. നിലവില്‍ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്. 0.4 ശതമാനമാണ് ഇപ്പോള്‍ കേരളത്തിലെ മരണനിരക്ക്. കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമായി സാന്ദ്രതാ പഠനം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക.

content highlights: Kerala health department warning on covid 19