സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്. പത്തനംതിട്ട, വയനാട് ജില്ലകളിൽ ആണ് ടി പി ആർ ഉയർന്നത്. മറ്റ് രോഗങ്ങൾ ഉള്ളവരിൽ കൊവിഡ് ബാധിച്ചുള്ള മരണ നിരക്കും കൂടിയിട്ടുണ്ട്.
അതേ സമയം അതിവേഗ കൊവിഡ് രോഗ പകർച്ച വേഗത്തിലാകുമെന്ന് വിദഗ്ദ സമതി അംഗം ടിഎസ് അനീഷ് അഭിപ്രായപെട്ടു. പുതിയ വൈറസിന് മരണ സാധ്യത കൂടുതലില്ല. വാക്സിനുകൾ പുതിയ വൈറസിനും ഫല പ്രദമാണെന്നാണ് പഠനം. വൈറസിന്റെ ജനിതക മാറ്റം സംബന്ധിച്ച പഠനം ആവശ്യമാണ്. തദ്ദേശീയരിലുള്ള വൈറസിൽ മാറ്റം വന്നിട്ടുണ്ടോയെന്ന് നോക്കുക പ്രധാനമെന്നും കൊവിഡ് വിദഗ്ദ സമിതി അംഗം ഡോ ടി.എസ് അനീഷ് വ്യക്തമാക്കി.
Content Highlights; covid cases increase in Kerala