രാജ്യത്ത് കൊവിഡ് മരണം ഒന്നര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 18,088 പേര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേര്‍ക്ക് കൂടിയാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ 1.03 കോടിയിലേക്ക് ഉയര്‍ന്നു.

രാജ്യത്തെ കൊവിഡ് ബാധിതര്‍ ഒരു കോടി കടന്നെങ്കിലും നിലവില്‍ ചികിത്സയിലുള്ളത് 2.27 ലക്ഷം പേര്‍ മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 99.97 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മുക്തി നേടിയത്.

അതേസമയം, രാജ്യത്തെ കൊവിഡ് മരണം ഒന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 264 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,50,114 ലേക്ക് ഉയര്‍ന്നു. കേരളത്തില്‍ ഇന്നലെ മാത്രം 5,615 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights: India reports 18,088 new COVID-19 cases, 21,314 recoveries, and 264 deaths in last 24 hours