കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല; രോഗം സ്ഥിരീകരിച്ചത് ആറ് വയസ്സുകാരന്

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗ ഉടവിടം കണ്ടെത്താനുള്ള അന്വേഷണം ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപറമ്പിലെ ആറ് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം ജില്ലയില്‍ മറ്റൊരാള്‍ക്കും രോഗം ബാധിച്ചിരുന്നു. നിലവില്‍ രോഗം ബാധിച്ച കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

കോഴിക്കോടായിരുന്നു കൊവിഡി വ്യാപനത്തിനിടെ ഷിഗല്ല രോഗം കണ്ടെത്തിയത്. കിണര്‍ വെള്ളത്തില്‍ ഷിഗല്ല ബാക്ടീരിയക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പ് പൂര്‍ണ്ണ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീട് എറണാകുളത്തും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് ഇതു വരെ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Content Highlight: One more Shigella case reported in Kannur