പതിനാലാം നിയമസഭയുടെ 22-ാം നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. ഈ മാസം 15 നാണ് കേരള ബജറ്റ് അവതരണം. നാളെ നയപ്രഖ്യാപന പ്രസംഗവും നടക്കും. അതേസമയം സ്പീക്കറെ നിക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ പി ശ്രാരാമകൃഷ്ണൻ വ്യക്തമാക്കി. നോട്ടീസ് ചട്ട പ്രകാരമാണെന്നും വിഷയം ചർച്ചക്ക് എടുക്കാമെന്നാമായിരുന്നു സ്പീക്കറുടെ പ്രതികരണം.
കൂടാതെ പി എ അയ്യപ്പന് ലഭിച്ച കസ്റ്റംസ് നോട്ടീസിൽ അന്വേഷണത്തെ തടസ്സപെടുത്തുകയില്ലെന്നും സ്പീക്കർ പറഞ്ഞു. ‘തനിക്കെതിരെ പല വാർത്തകൾ വരുന്നുണ്ട്. 40 വർഷമായി പൊതു രംഗത്തുള്ളയാളാണ് താൻ. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ പൊതു പ്രവർത്തനം നിർത്തും. തനിക്ക് ഒരു ഭയവും ഇല്ല’. വിവാദങ്ങളിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
Content Highlights; Kerala budget on January 15