മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിനും മുന്നറിയിപ്പ് നല്‍കി ഹര്‍ഷവര്‍ധന്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ കൊവിഡ് വ്യാപനത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഹര്‍ഷവര്‍ധന്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

നേരത്തെ നടത്തിയ ഡ്രൈറണ്‍ അവലോകനം ചെയ്ത് കൊവിഡ് വാക്‌സിനേഷന്റെ നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ഡ്രൈറണിന്റെ അനുഭവം അവലോകനം ചെയ്തുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൊവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിക്കും – കേന്ദ്ര ആരോഗ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ 700-ലധികം ജില്ലകളിലാണ് നാളെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ നടക്കുന്നത്.

അതേസമയം, രാജ്യത്ത് രണ്ട് ദിവസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിനുകള്‍ എത്തിക്കുന്നതിനായി പ്രത്യേക യാത്രാ വിമാനങ്ങളും സര്‍ക്കാര്‍ അനുവദിച്ചു. നാളെ രാജ്യവ്യാപകമായി കൊവിഡ് രണ്ടാംഘട്ട ഡ്രൈ റണ്‍ നടത്താനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Content Highlight: Kerala one among the three States where Covid cases on hike