ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുന്ന പ്രതിഷേധ സമരം 44-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കേന്ദ്രവുമായുള്ള കര്‍ഷക സംഘടനകളുടെ എട്ടാംവട്ട ചര്‍ച്ച നടക്കാനിരിക്കെ കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആവര്‍ത്തിച്ചു.
കര്‍ഷക പ്രക്ഷോഭം കനക്കുന്നതോടെ കേന്ദ്രവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കര്‍ഷകര്‍ സമരമുപേക്ഷിക്കാന്‍ തയാറാകാത്തതോടെ കൂടുതല്‍ പരിഷ്‌കരണ ബില്ലുകള്‍ പാസ്സാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വിത്തു ബില്ലും കീടനാശിനി നിയന്ത്രണ ബില്ലും പാസ്സാക്കാനാണ് സര്‍ക്കാര്‍ നീക്കം. കര്‍ഷക സമരെ ഒത്തു തീര്‍പ്പാക്കാന്‍ സിഖ് ആത്മീയ നേതാവ് ബാബാ ലഖന്‍ സിംഗിനെ കണ്ട് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവശ്യപ്പെട്ടിരുന്നു.
താങ്ങുവിലയുടെ കാര്യത്തില്‍ നിയമപരമായ പരിരക്ഷ നല്‍കാമെന്ന കാര്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാത്രമായി രമ്യതക്കില്ലെന്ന നിലപാടാണ് കര്‍ഷകര്‍ പങ്കുവെക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണഅ ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ കേന്ദ്രവും കര്‍ഷക സംഘടനകളും തമ്മിലുള്ള എട്ടാംവട്ട ചര്‍ച്ച.
Content Highlight: 8th phase discussion with Central Government and Farmers held today