ന്യൂഡല്‍ഹി: വകഭേദം വന്ന കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍. യുകെയില്‍ നിന്ന് തിരിച്ചെത്തുന്നവരില്‍ കൊവിഡ് പരിശോധന ഫലം പോസിറ്റീവാകുന്നതു വരെ പ്രത്യേക ഐസൊലേഷന്‍ കേന്ദ്രത്തിലാണ് പ്രവേശിപ്പിക്കുന്നത്. നെഗറ്റീവാകുന്നവര്‍ക്ക് പ്രത്യേക കേന്ദ്രത്തില്‍ ഏഴ് ദിവസവും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനിലും കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമാക്കാനാണ് സര്‍ക്കാരിന്റെ പുതിയ നടപടി. സംസ്ഥാനത്ത് പുതിയതായി നാല് പേര്‍ക്ക് കൂടി വകഭേദമുള്ള കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഡല്‍ഹിയില്‍ മാത്രം വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 13 ആയി.
Content Highlight: Delhi govt announces rules for UK returnees, Covid 19