ലോക കോടീശ്വരന്മാരിൽ ഒന്നാമതെത്തി ഇലക്ട്രിക് കാർനിർമാതാക്കളായ ടെസ്ലയുടെ സ്ഥാപകൻ. ഓഹരിവിപണിയിൽ ടെസ്ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെയാണ് ഈ നേട്ടം. ആമസോണിൻ്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു. മസ്കിൻ്റെ ആസ്തി 188.5 ബില്യണായി ഉയർന്നുവെന്ന് ബ്ലൂബെർഗ് ബില്ല്യണയർ ഇൻഡക്സ് പറയുന്നു. ബെസോസിനേക്കാൾ 1.5 ബില്യൺ ഡോളർ അധികമാണിത്.
2017 മുതൽ ലോക സമ്പന്നരുടെ പട്ടികയിൽ ജെഫ് ബെസോസായിരുന്നു ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 150 ബില്യൺ ഡോളറിൻ്റെ വളർച്ചായാണ് മസ്കിനുണ്ടായത്. 2020ൽ മാത്രം ടെസ്ലയുടെ ഓഹരി മൂല്യം 743 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം അഞ്ച് ലക്ഷം കാറുകൾ മാത്രമാണ് ടെസ്ല നിർമിച്ചത്. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിൻ്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്.
content highlights: Elon Musk becomes world’s richest person