കൊവിഡ് വാക്സിൻ വിതരണത്തിന് രാജ്യം സജ്ജ്യം; 736 ജില്ല കേന്ദ്രങ്ങളിൽ ഡ്രൈ റൺ

the second phase of covid vaccine dry run

കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിൻ വിതരണത്തിന് രാജ്യം ഒരുങ്ങി കഴിഞ്ഞു. പൂനെ സെൻട്രൽ ഹബിൽ നിന്നും ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് ഉടൻ വാക്സിൻ എത്തിക്കും. രാജ്യത്തെ 736 ജില്ല കേന്ദ്രങ്ങളിൽ വാക്സിന്റെ ഡ്രൈ റൺ തുടരുകയാണ്. അതേസമയം കൊവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിനകം തന്നെ വാക്സിൻ നൽകാനായി എന്നത് വലിയ നേട്ടമാണെന്ന് ചെന്നൈയിൽ ഡ്രൈ റൺ നരീക്ഷണത്തിനെത്തിയ ആരോഗ്യമന്ത്രി ഹർഷ് വർധൻ വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. പൂനെയിലെ സെൻട്രൽ ഹബിൽ നിന്ന് ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലേക്കാണ് ആദ്യം വാക്സിൻ എത്തിക്കുന്നത്. അതിന് ശേഷം ഡൽഹി രജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും പിന്നീട് 600 ശീതികരണ ശൃംഖല കേന്ദ്രങ്ങളിലേക്കും എത്തിക്കും. പൂനെയിൽ നിന്നും യാത്രാ വിമാനങ്ങളിലാണ് രാജ്യത്തെ 41 കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നത്. വ്യോമ മാർഗം വഴിയുള്ള വാക്സിൻ വിതരണം അവലോകനം ചെയ്യുന്നതിനായി വ്യോമയാന മന്ത്രാലയത്തിൽ യോഗം ചേർന്നിട്ടുണ്ട്.

ഡൽഹി, കർണാൽ, കൊൽക്കത്ത, ഗുവാഹത്തി, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിൽ മിനി ഹബുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിനിടെ യുപിയിലും ഹരിയാനയിലും ഒഴുകെ രാജ്യത്തെ 736 ജില്ലാ കേന്ദ്രങ്ങളിലും വാക്സിൻ വിതരണം തുടർന്നു കൊണ്ടിരിക്കുകയാണ്. വാക്സിൻ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താൻ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിന് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡ്രൈ റൺ നടത്തുന്നത്.

Content Highlights; the second phase of covid vaccine dry run