ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു

Restrictions On International Passenger Flights Extended Till March 31

ന്യൂഡല്‍ഹി: ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചതായി കേന്ദ്ര മന്ത്രാലയം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലണ്ടനില്‍ വ്യാപിച്ചതോടെ നിര്‍ത്തി വെച്ചിരുന്ന വിമാന സര്‍വീസാണ് നിലവില്‍ പുനഃസ്ഥാപിച്ചത്. സര്‍വീസ് പുനഃസ്ഥാപിച്ചതോടെ ലണ്ടനില്‍ നിന്ന് 246 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി.

ജനുവരി ആറിന് ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്കുള്ള സര്‍വീസ് ഇന്നാണ് ആരംഭിക്കുന്നത്. ജനുവരി 23 വരെ ആഴ്ചയില്‍ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Content Highlight: UK-India flight service resumed