ചൈനയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കൊവിഡ് കേസുകളിൽ വർധനവ് രേഖപെടുത്തുന്ന പശ്ചാത്തലത്തിൽ നഗരങ്ങൾ അടച്ചു പൂട്ടാനൊരുങ്ങുകയാണ് രാജ്യം. സൌത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളിൽ കർശന നിയന്ത്രണമാണ് ഏർപെടുത്തിരിക്കുന്നത്. ഇവിടേക്കുള്ള ഗതാഗത സംവിധാനങ്ങൾക്ക് വിലക്കേർപെടുത്തി. റോഡുകൾ അടച്ചു. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തിനകത്തേക്കൊ രാജ്യത്ത് നിന്ന് പുറത്തേക്കൊ കടക്കാൻ അനുമതിയില്ല. സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും കർശന മാനദണ്ഡങ്ങളുണ്ട്. അടിയന്തര ആവശ്യങ്ങൾ നടത്താൻ മാത്രമാണ് അനുമതിയുള്ളത്. ഹെബെ മേഖലയിൽ കഴിഞ്ഞ ഒരാവ്ച മാത്രം റിപ്പോർട്ട് ചെയ്തകൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത 300 ലധികം കൊവിഡ് രോഗികളിൽ 200 ലധികം ആളുകൾക്കും രോഗ ലക്ഷണമില്ലെന്നതും ആശങ്കയുളവാക്കുന്നുണ്ട്. രോഗ വ്യാപനം ഇനിയും കൂടിയേക്കാവുന്ന സാഹചര്യത്തിലാണ് ഈ മേഖലയുമായി അടുത്ത് കിടക്കുന്ന രണ്ട് നഗരങ്ങൾ അടച്ചിടുന്നത്. ഒരു കോടിയോളം വരുന്ന ജനങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്.
Content Highlights; China Seals off 2 cities, Bans Millions of Residents From Leaving to Squash Covid-19 Outbreak