കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കിന് ശമനമൊരുക്കി വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനയതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. ഇതോടപ്പം പണി പൂര്‍ത്തിയായ കുണ്ടന്നൂര്‍ മേല്‍പ്പാലം ഇന്ന് തന്നെ 11 മണിയോടെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അധികാര കാലത്തെ പൊന്‍തൂവലാകുന്ന പദ്ധതിയാണ് നിലവില്‍ പൂര്‍ത്തിയാക്കാനായത്. പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം സാധ്യമാകും. പ്രതിസന്ധികളെ തരണം ചെയ്ത് പാലം പണി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങില്‍ ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിതിഥിയാണ്.
കിഫ്ബിയുടെ ധന സഹായത്താലുള്ള മേല്‍പാല നിര്‍മാണം ആരംഭിച്ചത് 2018 മാര്‍ച്ച് 12നാണ്. പൊതുമാരാമത്ത് വിഭാഗത്തിന്റെ ദേശീയ പാതാ വികസനത്തിന്റെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളമുള്ള വൈറ്റിലയിലെ മേല്‍പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് 2017 ഡിസംബര്‍ 11നാണ്.
Content Highlight: CM Pinarayi Vijayan Inaugurates Vytila Flyover