കർഷക സമരത്തിൽ കൂടുതൽ സജീവമാകാനൊരുങ്ങി കോൺഗ്രസ്; സോണിയാ ഗാന്ധി ഇന്ന് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും

congress into farmers protest

കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ചയും പരാജയപെട്ടതിനെ തുടർന്ന് സജീവമായി സമരത്തിൽ ഇടപെടാൻ ഒരുങ്ങി കോണഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. പാർട്ടി ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമായും അവർ വീഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്തും.

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപെട്ട് ഡൽഹിയിലെ അതിർത്തികളിൽ ആയിരക്കണക്കിന് കർഷകർ നടത്തുന്ന സമരത്തിൽ ഇടപെടാനുള്ല പുതിയ തന്ത്രങ്ങൾ മെനയുന്നതിനാണ് കൂടിക്കാഴ്ച. പാർട്ടി ഇതിനോടകം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യം കണ്ട ഏറ്റവുമ അഹന്തയുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് സോണിയാ ഗാന്ധി മോദിയെ വിശേഷിപ്പിച്ചത്.

കർഷക സമരത്തിൽ കൂടുതൽ സജീവമായി കേന്ദ്രത്തിനെതിരെ സമര മുഖത്ത് നിൽക്കുന്നതിനായി കോൺഗ്രസ് തീരുമാനിച്ചു. കർഷക നിയമങ്ങൾ പിൻവലിക്കുക എന്നതല്ലാതെ മറ്റൊരു ഒത്തു തീർപ്പിനും ഇല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Content Highlights; congress into farmers protest