മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്.ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി.

ഒരു ദിവസം മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.നവജാത ശിശുക്കള്‍ക്കുള്ള കെയര്‍ യൂണറ്റിലാണ് തീപിടുത്തമുണ്ടായത്. മറ്റ് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സിവില്‍ സര്‍ജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Content Highlight: Ten children died in a fire that broke out at Sick Newborn Care Unit of Bhandara District General Hospital