കൊച്ചി: കുണ്ടന്നൂര്‍ – വൈറ്റില മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴിയാണ് പണം കണ്ടെത്തി നല്‍കുന്നത്. പാലങ്ങളുടെ നൂറ് ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ച് കൃത്യമായ എന്‍ജിനീയറിംഗ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഡൗണ്‍ ഡേറ്റിംഗ് നടത്തി മാത്രമാണ് പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.
കിഫ്ബിയുടെ ധന സഹായത്താലുള്ള മേല്‍പാല നിര്‍മാണം ആരംഭിച്ചത് 2018 മാര്‍ച്ച് 12നാണ്. പൊതുമാരാമത്ത് വിഭാഗത്തിന്റെ ദേശീയ പാതാ വികസനത്തിന്റെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളമുള്ള വൈറ്റിലയിലെ മേല്‍പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് 2017 ഡിസംബര്‍ 11നാണ്.
ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമാകുന്നതോടെ സാധ്യമാകും.
Content Highlight: Vytila, Kundannoor flyovers open today