വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടർന്ന് പാകിസ്ഥാൻ ഇരുട്ടിലായി

Massive blackout across Pakistan after national grid breakdown

വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടർന്ന് പാകിസ്ഥാൻ ഇരുട്ടിലായി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഇതോടെ എല്ലാ പ്രധാന നഗരങ്ങളും ഇരുട്ടിലായി. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനിൽ തകരാറുണ്ടായാൽ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് കാരണമാകും. ദക്ഷിണ പാകിസ്ഥാനിൽ ശനിയാഴ്ച രാത്രി 11.41 ന് ഉണ്ടായ തകരാറാണ് ഞായറാഴ്ച പുലർച്ചെ രാജ്യമാകെ ഇരുട്ടിലാകാൻ കാരണമെന്നാണ് വൈദ്യുത മന്ത്രി ഒമർ അയൂബ് ഖാൻ ട്വീറ്റ് ചെയ്തത്.

തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലാഹോർ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി തടസ്സം നേരിട്ടു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം പുനസ്ഥാപിച്ചു എന്നും മറ്റ് ഇടങ്ങളിൽ അതിനുള്ള ജോലികൾ നടക്കുകയാണെന്നും ഊർജ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇന്റർനെറ്റ് കണക്ടിവിറ്റിയെയും വൈദ്യുതി തടസ്സം ബാധിച്ചിട്ടുണ്ട്.

Content Highlights; Massive blackout across Pakistan after national grid breakdown