കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും

Queen Elizabeth II and husband get COVID-19 vaccine

എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും കൊവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ബ്രിട്ടിനിൽ ശനിയാഴ്ച ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച 1.5 ദശലക്ഷം ആളുകൾക്കൊപ്പം ഇരുവരും പങ്കളികളായതായി ബക്കിങ്ഹാം കൊട്ടാര പ്രതിനിധികൾ അറിയിച്ചു. കൊവിഡ് വ്യാപന നിയന്ത്രണത്തിനായി ഇംഗ്ലണ്ടിൽ ലോക്ഡൌൺ തുടരുന്ന സാഹചര്യത്തിൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിൻഡ്സർ കൊട്ടാരത്തിലാണ് നിലവിൽ താമസിക്കുന്നത്. രാജ്ഞിക്ക് 94 ഉം ഫിലിപ്പ് രാജ കുമാരന് 99 ഉം ആണ് പ്രായം.

രാജ്ഞിയുടെ ആരോഗ്യ വിഷയത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനും വാക്സിൻ സ്വീകരിച്ച കാര്യം ജനങ്ങളെ അറിയിക്കാനുമുള്ള രാജ്ഞിയുടെ നിർദേശ പ്രകാരമാണ് വാർത്ത പുറത്ത് വിട്ടതെന്ന് വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ എട്ടിന് വിതരണം ആരംഭിച്ചതിലൂടെ വാക്സിൻ നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടൻ. ഫെബ്രുവരിയോടെ 15 ദശ ലക്ഷൺ ആളുകൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ അധികൃതർ ലക്ഷ്യമിടുന്നത്. എഴുപത് വയസിന് മുകളിൽ പ്രായമുള്ളവർ ആരോഗ്യ പ്രവർത്തകർ, സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നവർ എന്നിവരാണ് വാക്സിന്റെ പ്രാഥമിക വിതരണ പട്ടികയിലുള്ളത്.

Content Highlights; Queen Elizabeth II and husband get COVID-19 vaccine