കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തിയെന്ന് കേന്ദ്ര സംഘം. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ കേന്ദ്ര സർക്കാരിന് കൈമാറും. കേരളതേത്ൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിൽ അസ്വഭാവികതയില്ലെന്നും ആവശ്യപെട്ട തോതിൽ കൊവിഡ് വാക്സിൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.
കേരളത്തിലെ കൊവിഡ് പക്ഷിപ്പനി സാഹചര്യങ്ങൾ പഠിക്കാനാണ് രണ്ടാംഘട്ട കേന്ദ്ര സംഘം കേരളത്തിലെത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പഠനം നടത്തിയ ശേഷമാണ് സംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ദേശീയ രോഗ നിയന്ത്രണ വിഭാഗത്തിന്റെ ഒരു സംഘം കേരളത്തിൽ അനുവദിക്കണമെന്ന ആവശ്യം സംഘം കേന്ദ്രത്തെ അറിയിക്കും. രോഗ വ്യാപന തോത് പിടിച്ചു നിർത്താനായതും മരണ നിരക്ക് കുറക്കാനായതും നേട്ടമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
തദ്ധേശ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ് പുതുവർഷ ആഘോഷങ്ങൾ എന്നിവയാണ് ഇപ്പോഴത്തെ രോഗ വ്യാപനത്തിന് കാരണമെന്നും സംസ്ഥാനം കേന്ദ്ര സംഘത്തെ അറിയിച്ചു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് രോഗികൾ ഉള്ള കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ദേശീയ ശരാശരിയേക്കാൾ അഞ്ചിരട്ടിയാണ്. ഇത് സർക്കാരിന്റെ പരാജയമാണെന്ന രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് സംസ്ഥാനത്തെ നടപടികളിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപെടുത്തിയത്.
Content Highlights; central official visit and report on Kerala covid resistance