കൊല്ലപ്പെട്ട സിസ്റ്റർ അഭയ്ക്കെതിരെ ലെെംഗിക അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമർശവും നടത്തി ധ്യാനഗുരുവും മുരിങ്ങൂർ ഡിവെെൻ റിട്രീറ്റ് സെൻ്ററിൻ്റെ സ്ഥാപകനുമായ ഫാദർ മാത്യു നായ്ക്കംപറമ്പിൽ. അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ കണ്ട് പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നും ഒരു വാട്സ്ആപ്പ് സന്ദേശത്തിലൂടെ മനസിലായെന്നാണ് ഫാ. മാത്യു നായ്ക്കംപറമ്പിൽ പറയുന്നത്. ചെറുപ്പത്തിൽ പല പുരുഷന്മാരാൽ ദുരുപയോഗം ചെയ്യപ്പെട്ട വ്യക്തിയാണ് സിസ്റ്റർ അഭയയെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. വിദേശിയായ ഒരു കന്യാസ്ത്രിയോട് സ്വപ്നത്തിൽ അഭയയുടെ ആത്മാവ് പറഞ്ഞതാണ് ഇതെന്നാണ് ഫാ. മാത്യു നായ്ക്കംപറമ്പിൽ പറയുന്നത്.
സംഭവത്തിൽ കേസിൽ നിർണായ ഇടപെടൽ നടത്തിയ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ ഉൾപ്പെടെ ഉള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ‘അഭയ കേസിലെ പ്രതികളെ രക്ഷപെടുത്താൻ വേണ്ടി ന്യായികരണ തൊഴിലാളികൾ ആയിട്ടുള്ള ചിലർ നുണ ഫാക്ടറി നിർമിക്കുന്നവരാണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലെ ഫാ:മാത്യു നായ്ക്കംപറമ്പിൽ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോ’. എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞത്.
Content highlights: Father Mathew Naikamparambil Insults Sister Abhaya