ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസത്തില്‍ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 1,04,95,147 ലേക്ക് ഉയര്‍ന്നു.
ഇന്നലെ മാത്രം 202 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,51,529 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് 2,14,507 പേര് മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ഈ മാസം 16 ന് ആരംഭിക്കുമെന്നതാണ് ആശ്വാസം. ആദ്യ ബാച്ച് വാക്സിന് ഇന്നലെയും ഇന്നുമായി വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. മൂന്ന് ഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനാണ് നിലവില്‍ സംസ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിനും അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.
Content Highlight: Covid 19 Daily Updates in India