ജയിൽ വേഷം മാറുന്നു; തടവുകാർക്ക് ഇനി ബർമുഡയും ടീ ഷർട്ടും

Jail inmates dress change in Kerala

സംസ്ഥാനത്ത് ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. ഇനിമുതൽ തടവുകാർക്ക് ടീ ഷർട്ടും ബർമുഡയുമായിരിക്കും വേഷം. സ്ത്രീകൾക്ക് ചുരിദാറാണ് പുതിയ വേഷം. ജയിലിൽ മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം. നിറത്തിൻ്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 

കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ ഒരു തടവുകാരൻ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയിൽ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാരുടെ വേഷം ടീ ഷർട്ടും ബർമുഡയും എന്ന ആശയം മുന്നോട്ട് വച്ചത്.

ആദ്യ ഘട്ടത്തിൽ കോഴിക്കോട് ജയിൽ തടവുകാരായിരിക്കും വേഷം മാറുക. ഇവിടെ 200 പുരുഷന്മാരും 15 സ്ത്രീകളുമാണുള്ളത്. വസ്ത്രങ്ങൾ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ള സ്വകാര്യ കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെട്ടണം. ഒരാൾക്ക് 2 ജോഡി വസ്ത്രമാണ് നൽകുക. 

content highlights: Jail inmates dress change in Kerala