തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതി വിധി സര്‍ക്കാരിനെതിരെ സഭയില്‍ പ്രയോഗിക്കാനൊരുങ്ങി പ്രതിപക്ഷം. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ആരംഭിക്കുന്നതോടെ നിയമസഭയില്‍ ഇന്നും ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്‌പോരിനാണ് സാധ്യത.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ അഴിമതി മൂടിവെക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പൊളിഞ്ഞെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. നിഷ്പക്ഷമായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടിയാണ് കോടതി വിധിയെന്നും, സ്വര്‍ണ്ണക്കടത്തിനും അധോലോക മാഫിയകള്‍ക്കും സൗകര്യം ഒരുക്കാനുള്ള പദ്ധതിയായി അധികാരത്തെ മാറ്റുകയായിരുന്നു സര്‍ക്കാരെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
എന്നാല്‍, കോസിലെ കുറ്റക്കാര്‍ ഉദ്യോഗസ്ഥരാണെന്ന കോടതി നിലപാട് ചൂണ്ടികാട്ടി പ്രതിരോധമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. കരാറില്‍ രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കാത്ത കോടതി നിലപാട് ചൂണ്ടികാട്ടി വിഷയത്തെ എതിര്‍ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Content Highlight: Opposition to use life case against government in the Assembly