മുന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുക; സുപ്രീം കോടതി തീരുമാനത്തിനെതിരെ ശശി തരൂർ

Shashi Tharoor

കർഷക സമരത്തിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി നിയമിച്ച സമിതിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ.  കർഷിക നിയമത്തെ പിന്തുണക്കുന്ന ചുരുക്കം ചിലരിൽ നിന്ന് നാല് പേരെ കണ്ടെത്തിയതായിരിക്കാം യഥാർത്ഥ വെല്ലുവിളിയെന്ന് ശശി തരുർ ട്വീറ്ററിൽ പറഞ്ഞു. 

‘ഈ കമ്മിറ്റി രൂപീകരിച്ചതായിരിക്കാം യഥാർത്ഥ വെല്ലുവിളി. കാർഷിക നിയമത്തെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരിൽ നിന്ന് നാല് പേരെ എങ്ങനെയായിരിക്കാം കണ്ടെത്തിയത്?. അത് അവർ കെെകാര്യം ചെയ്തു, നേരത്തെ തന്നെ തീരുമാനമെടുത്തവരിൽ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുക?. അദ്ദേഹം ചോദിച്ചു.

കാർഷിക നിയമങ്ങൾക്ക് അനുകൂലമായി പരസ്യമായി രംഗത്തെത്തിയിട്ടുള്ളവരെയാണ് സുപ്രീം കോടതി നാലംഗ വിദഗ്ധ സമിതിയിൽ നിയോഗിച്ചതെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശശി തരൂരിൻ്റെ പ്രതികരണം. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയിലുള്ളത്. സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ കർഷകരും രംഗത്തുവന്നിട്ടുണ്ട്. നിലവിൽ കാർഷിക നിയമം സ്റ്റേ ചെയ്തിരിക്കുകയാണ് കോടതി. 

content highlights: Shashi Tharoor Against SC appointed Committee