ജസ്നയെ കണ്ടെത്തണമെന്നാവശ്യപെട്ട് നൽകിയ ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു

Jesna missing case; habeas corpus petition withdrawn

കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുൻപ് മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹർജി പിൻവലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവടരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജിക്കാർ.

രണ്ട് വർഷത്തോളമായി ജസ്നയെ കാണാതായിട്ടേന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. 2018 മാർച്ച് 22 നാണ് കോളേജിലേക്ക് പോയ ജസ്നയെ കാണാതാകുന്നത്. പോലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെജി സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരിൽ ജെസ്നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പോലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

Content Highlights; Jesna missing case; habeas corpus petition withdrawn