പാർലമെൻ്റ് ബജറ്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണവും നടക്കും. വ്യത്യസ്ത സമയങ്ങളിലായിരിക്കും ലോക്സഭയും രാജ്യസഭയും ചേരുക. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇക്കുറിയും സഭ ചേരുക. ചോദ്യത്തരവേളയുമുണ്ടാവും. അതേസമയം മാധ്യമങ്ങൾക്ക് നിയന്ത്രണം ഉണ്ടാവും. സന്ദർശകരെ അനുവദിക്കില്ല.
ഇരുസഭകളേയും രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങൾക്ക് സെൻട്രൽ ഹാളിനു പുറത്ത് ലോക്സഭ, രാജ്യസഭാ ചേംബറുകളിൽ സൌകര്യമൊരുക്കും. കഴിഞ്ഞ വർഷം ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയും തുടർന്ന് സഭ നേരത്തെ പിരിയുകയുമായിരുന്നു.
content highlights: Budget session of Parliament to begin from January 29