അബുദാബി: അബുദാബിയില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലീസിലെത്തി പഠിക്കാനുള്ള സമയം നീട്ടി. മൂന്നാഴ്ച്ചത്തേക്ക് കൂടിയാണ് അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്ന നിര്‍ദ്ദേശം. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
The Abu Dhabi Emergency, Crisis and Disasters Committee announces the continuation of e-learning for all academic levels for three more weeks from 17 January, as a precautionary measure to limit the spread of Covid-19 and protect the health and safety of the schooling community. pic.twitter.com/jn5oukhmXO
— مكتب أبوظبي الإعلامي (@admediaoffice) January 16, 2021
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് കമ്മിറ്റി അറിയിച്ചു. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കള്‍, രക്ഷിതാക്കള്‍, എല്ലാ സ്കൂളുകളിലെയും അധ്യാപക, അനധ്യാപക ജീവനക്കാര്‍ എന്നിവരും കൊവിഡ് വാക്സിന് സ്വീകരിക്കണമെന്ന ആവശ്യവും കമ്മിറ്റി മുന്നോട്ട് വെച്ചു.
Content Highlight: Abudabi to continue distance learning as Covid cases rise