നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മുൻ ഡിജിപി ജേക്കബ് തോമസ്; ഇരിങ്ങാലകുടയിൽ എൻഡിഎ സ്ഥാനാർത്ഥിയാകും

Jacob Thomas in NDA candidate

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മുൻ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലകുടയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായിട്ടാകും മത്സരിക്കുന്നത്. ജേക്കബ് തോമസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ അഴിമതി വിരുദ്ധ നിലപാട് എൽഡിഎഫിനും യുഡിഎഫിനും ഇഷ്ടമല്ല. പിന്നെ എൻഡിഎ മാത്രമേയുള്ളു. അതിന്റെ സന്ദേശം എൻഡിഎ അഴിമതി വിരുദ്ധ നിലപാട് കേരളത്തിൽ ഉണ്ടാകുമെന്ന് തന്നെ ആയിരിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.

ന്യൂനപക്ഷ വോട്ടുകളും ഇത്തവണ പാർട്ടിക്ക് അനുകൂലമാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്നും ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ജേക്കബ് തോമസ് ഒരുങ്ങിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ വിആർഎസ് അംഗീകരിക്കാതിരുന്നതിനാൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല. 2016 ൽ 59000 വോട്ടുകൾ നേടി സിപിഎം വിജയിച്ച ഇരിങ്ങാലകുട മണ്ഡലത്തിൽ ബിജെപിക്ക് 30420 വോട്ടാണ് ലഭിച്ചത്. ഇത്തവണയും മണ്ഡലത്തിൽ ബിജെപി വലിയ പ്രതീക്ഷയാണ് വെച്ച് പുലർത്തുന്നത്. ജേക്കബ് തോമസ് ഇറങ്ങിയാൽ മണ്ഡലം പിടിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ

Content Highlights; Jacob Thomas in NDA candidate