രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 15,144 പേര്‍ക്ക് കൊവിഡ്; 181 മരണം

the first consignment of covid vaccine to reach Kerala

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 1,05,57,985 ലേക്ക് ഉയര്‍ന്നു.

നിലവില്‍ 2,08,826 രോഗികളാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 181 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1,52,274 ആയി ഉയര്‍ന്നു. 1,01,96,885 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

അതേസമയം, രാജ്യത്ത് ഇന്നലെ ആരംഭിച്ച കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാനായതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 3 ലക്ഷം ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 1.91 ലക്ഷം ജനങ്ങള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാനായത്. കൊവിഡ് വാക്‌സിനേഷന്‍ രാജ്യത്ത് ഇന്നും തുടരുകയാണ്.

Content Highlight: Covid Daily Update in India