ഡൽഹിയിൽ ഇന്നലെ കൊവിഡ് വാക്സിൻ സ്വീകരിച്ച 52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തു; ഒരാളുടെ നില ഗുരുതരം

Delhi reports 51 cases of minor adverse events post-vaccination

രാജ്യത്ത് ഇന്നലെയാണ് ആദ്യ ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്. 165714 പേരാണ് ഇന്നലെ കുത്തിവെയ്പ് എടുത്തത്. അതേസമയം ഡൽഹിയിൽ ഇന്നലെ കൊവിഡ് വാക്സിൻ സ്വീകരിച്ച 52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവർ നിരീക്ഷണ സമയത്ത് നേരിട്ട ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെ തരണം ചെയ്തുവെന്നാണ് എയിംസ് അധികൃതർ വ്യക്തമാക്കുന്നത്. ചെറിയ രീതിയിലുള്ള പാർശ്വ ഫലങ്ങൾ സ്വാഭാവികമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വാക്സിൻ കുത്തിവെയ്പ്പിന്റെ ആദ്യ ദിനമായ ഇന്നലെ മൂന്ന് ലക്ഷം പേരായിരുന്നു ഇന്ത്യയുടെ ടാർഗെറ്റ്. എന്നാൽ 165714 പേരാണ് ഇന്നലെ വാക്സിൻ സ്വീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത് യുപിയിലാണ്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്തതല്ലാതെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കുത്തിവെയ്പ് എടുത്തവർക്ക് പാർശ്വ ഫലങ്ങൾ അനുഭവപെട്ടതായി നിലവിൽ റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല.

ഡൽഹിയിൽ സംഭവിച്ചത് സാങ്കേതിക തകരാറുകൾ മൂലമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തോട് പ്രതികരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അപവാദ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നത് കേൾക്കണമെന്നും ആവശ്യപെട്ടിട്ടുണ്ട്.

Content Highlights; Delhi reports 51 cases of minor adverse events post-vaccination