മുംബൈ: മഹാരാഷ്ട്ര കോവിഡ് വാക്സിന് കുത്തിവയ്പ് വരുന്ന തിങ്കളാഴ്ച വരെ നിര്‍ത്തിവച്ചു. കോവിന്‍ ആപ്പില്‍ സാങ്കേതിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
വാക്സിന് കുത്തിവയ്പ് ആരംഭിച്ചതിനു ശേഷമാണ് കോവിന്‍ ആപ്പില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാക്സിന് രജിസ്ട്രേഷന് പൂര്‍ണമായും കോവിന്‍ ആപ്പിലൂടെയാണ്. എന്നാല്‍ സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു ദിവസത്തേക്ക് ഓഫ്ലൈന് രജിസ്ട്രേഷന് അനുവദിച്ചു. പിന്നീടുള്ള എല്ലാ രജിസ്ട്രേഷനും ആപ്ലിക്കേഷനിലൂടെ തന്നെയാവും നടക്കുക.
ഇത് കണക്കിലെടുത്ത്, പ്രതിരോധ കുത്തിവയ്പ്പുകള്‍ രണ്ട് ദിവസത്തേക്ക് മാറ്റി. കോവിന്‍ അപ്ലിക്കേഷന്‍ പഴയപടിയായ ഉടന്‍ പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
Content Highlight: Maharashtra: Covid-19 vaccination drive till Monday