തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്; കരാറിൽ ഒപ്പിട്ടു

Adani Group to sign concession agreement for three airports today

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറികൊണ്ടുള്ള കരാറിൽ ഒപ്പു വെച്ചു. ഡൽഹിയിൽ ചൊവ്വാഴ്ച രാവിലെ എയർപോർട്ട് അതോറിറ്റിയും അദാനി എന്റർപ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്. തിരുവനന്തപുരത്തിന് പുറമേ ജയ്പൂർ, ഗുവാഹട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ എൻ വി സുബ്ബറായ്ഡുവും അദാനി എയർപോർട്ട്സ് സിഇഒ ബെഹ്നാദ് സാന്തിയും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്.

മൂന്ന് മാസത്തിനകം വിമാനത്താവളങ്ങൾ ഏറ്റെടുക്കണമെന്ന കരാറിലാണ് മൂന്ന് വിമാനത്താവളങ്ങളും കൈമാറിയത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് പരിപാലനം, വികസനം എന്നിവക്കുള്ള അനുമതിയാണ് അദാനി ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളങ്ങളുമായി ഉയർന്ന വിവാദങ്ങൾ ഇതോടെ അവസാനിക്കുകയാണ്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സുപ്രിം കോടതി വരെ നീണ്ട നിയമ പോരട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനിക്ക് കൈമാറി കൊണ്ടുള്ള കരാറിൽ ഒപ്പുവെച്ചത്.

Content Highlights; Adani Group to sign concession agreement for three airports today